മുല്ലപ്പെരിയാർ പുതുക്കണ്ട, ടണൽ ആകാം. ചെറിയ ഡാമുകൾ തമിഴ്നാടുണ്ടാക്കണം : ഇ ശ്രീധരൻ

At Malayalam
1 Min Read

മുല്ലപെരിയാറിൽ പുതിയ ഡാം പ്രായോഗികമല്ലെന്ന് ഇ ശ്രീധരൻ. തമിഴ് നാടിൻ്റെ ജലാവശ്യങ്ങൾക്കായി ചെറിയ ഡാമുകൾ നിർമിച്ച് റിസർവോയറിൽ നിന്ന് ടണൽ മാർഗം വെള്ളം കൊണ്ടുപോകണമെന്നും പുതിയ ഡാം മുല്ലപ്പെരിയാറിൽ അനിവാര്യമല്ലെന്നും ശ്രീധരൻ.

മുല്ലപ്പെരിയാർ ബലപ്പെടുത്തിയാൽ കുറഞ്ഞത് 50 കൊല്ലത്തേയ്ക്ക് ആശങ്കപ്പെടേണ്ടതില്ലെന്നും മെട്രോമാൻ പറയുന്നു. പശ്ചിമഘട്ട സംരക്ഷണവും മുലപ്പെരിയാർ ഭീഷണിക്ക് പരിഹാരവും എന്ന വിഷയത്തിൽ കോഴിക്കോട് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

തമിഴ് നാടിനാവശ്യമായ വെള്ളവും കേരളത്തിനു സുരക്ഷയും എന്നതാണ് ഇ ശ്രീധരൻ്റെ നിർദേശം. ഡാമിലെ ജലനിരപ്പ് 100 അടിയിൽ നിജപ്പെടുത്തുന്നതാണ് ഉത്തമമെന്നും ശ്രീധരൻ അഭിപ്രായപ്പെട്ടു. നാലു കിലോമീറ്റർ നീളം ആറു മീറ്റർ വിസ്താരം എന്ന അളവിലാണ് തുരങ്കം നിർമിക്കേണ്ടതെന്നും അദ്ദേഹം പറയുന്നു. നിലവിലെ സാഹചര്യത്തിൽ മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുന്നത് വമ്പൻ ചെലവേറിയ പദ്ധതിയാണെന്നും ഇ ശ്രീധരൻ അഭിപ്രായമുന്നയിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment