പണ്ഡിതനും അഭിഭാഷകനും രാഷ്ട്രീയ നിരൂപകനുമായ എ ജി നൂറാനി എന്ന അബ്ദുള്‍ ഗഫൂര്‍ മജീദ് നൂറാനി അന്തരിച്ചു. 93 വയസായിരുന്നു. ബോംബെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അഭിഭാഷകനായിരുന്നു. ഹിന്ദുസ്ഥാന്‍ ടൈംസ്, ദി ഹിന്ദു, ഡോണ്‍, ദി സ്റ്റേറ്റ്‌സ്മാന്‍, ഫ്രണ്ട്‌ലൈന്‍, ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്‌ലി, ദൈനിക് ഭാസ്‌കര്‍ തുടങ്ങിയ പത്രങ്ങളില്‍ നൂറാനിയുടെ കോളങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ദി കശ്മീര്‍ ക്വസ്റ്റ്യന്‍സ്, മിനിസ്റ്റേഴ്‌സ് മിസ്‌കോണ്ടക്ട്, ദ ട്രയല്‍ ഓഫ് ഭഗത്സിങ്, കോൺസ്റ്റിറ്റ്യൂഷണൽ ക്വസ്റ്റ്യൻസ് ഓഫ് ഇന്ത്യ, ദ ആര്‍ എസ് എസ് ആന്‍ഡ് ബി ജെ പി, എ ഡിവിഷന്‍ ഓഫ് ലേബര്‍ എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.