കെ എസ് ആർ ടി സി ഡിപ്പോകളിലെ അറ്റകുറ്റപ്പണികൾ : ടെണ്ടറായി

At Malayalam
1 Min Read

ഗതാഗത വകുപ്പു മന്ത്രി കെ ബി ഗണേഷ് കുമാറിൻ്റെ നിർദ്ദേശപ്രകാരം കെ എസ് ആർ ടി സി ഡിപ്പോകൾ മോടി പിടിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി ഡിപ്പോകളിലെ അറ്റകുറ്റപ്പണികൾ, ടോയ്ലറ്റ് മെയിൻ്റനൻസ് പെയിൻ്റിംഗ് പ്രവർത്തികൾക്കായി ടെൻഡർ ക്ഷണിച്ചു.

ആദ്യഘട്ടത്തിൽ അടൂർ, അങ്കമാലി, ആറ്റിങ്ങൽ, ഗുരുവായൂർ, കണ്ണൂർ, കാസർഗോഡ്, നെയ്യാറ്റിൻകര, പെരുമ്പാവൂർ, പാലക്കാട്, തൃശ്ശൂർ, തിരുവനന്തപുരം സിറ്റി തുടങ്ങിയ 11 ഡിപ്പോകളിലാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുക.

നിബന്ധനകൾ

പെയിൻ്റ് സ്പോൺസർഷിപ്പിലൂടെ ലഭ്യമാകുകയാണെങ്കിൽ ആ തുക കോൺട്രാക്ട് തുകയിൽ നിന്നും കുറവു ചെയ്യും.

- Advertisement -

നിശ്ചയിച്ച കളർ കോഡിലായിരിക്കണം എല്ലാ ഡിപ്പോകളിലും പെയിൻ്റിംഗ്.

കൂടുതൽ വിവരങ്ങൾക്ക്
ജനറൽ മാനേജർ (P&CW)
ചീഫ് ഓഫീസ്, കെഎസ്ആർടിസി
Phone : 0471- 2471011 Ext.340
Email : civil@kerala.gov.in
Website: www.etenders.kerala.gov.in

Share This Article
Leave a comment