വില കൂടിയ ക്യാൻസർ മരുന്നുകൾ കമ്പനി വിലയ്ക്ക് കാരുണ്യ വഴി നാളെ മുതൽ

At Malayalam
1 Min Read

വില കൂടിയ ക്യാൻസർ മരുന്നുകൾ നാളെ ( വ്യാഴം) മുതൽ കമ്പനി വിലയ്ക്ക് കാരുണ്യ ഫാർമസികളിലൂടെ വിതരണം ചെയ്തു തുടങ്ങും. ആദ്യ പടിയായി 14 ജില്ലകളിലേയും ഓരോ ഫാർമസികളിലൂടെ മാത്രം വിതരണം ചെയ്യുന്ന സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെ ഈ പദ്ധതിയുടെ ഉദ്ഘാടനം നാളെ വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിയ്ക്കും. കെ എം എസ് സി എൽ ന് ലഭിയ്ക്കേണ്ടുന്ന ഏഴു ശതമാനം ലാഭം കൂടി ഒഴിവാക്കിയാണ് സർക്കാർ കമ്പനി വിലയ്ക്ക് മരുന്ന് വിതരണം ചെയ്യുന്നത്.

തിരുവനന്തപുരം മെഡിക്കൽ കോളജ് കോമ്പൗണ്ടിൽ പ്രവർത്തിയ്ക്കുന്ന കാരുണ്യ ഫാർമസി, കൊല്ലം വിക്ടോറിയ സർക്കാർ ആശുപത്രി, പത്തനംതിട്ടയിലെ ജനറൽ ആശുപത്രി, ആലപ്പുഴ – കോട്ടയം മെഡിക്കൽ കോളജ് ആശുപത്രികൾ, ഇടുക്കിയിൽ നെടുങ്കണ്ടം താലൂക്ക് ആശുപത്രി, എറണാകുളം (കളമശേരി) – തൃശൂർ മെഡിക്കൽ കോളജുകൾ, പാലക്കാട് – മലപ്പുറം – വയനാട് ജില്ലാ ആശുപത്രികൾ, കോഴിക്കോട് – കണ്ണൂർ ( പരിയാരം ) മെഡിക്കൽ കോളജ് ആശുപത്രികൾ, കാസർഗോഡ് ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ പ്രവർത്തിയ്ക്കുന്ന കാര്യണ്യ കമ്യൂണിറ്റി ഫാർമസികളിൽ നിന്ന് കുറഞ്ഞ വിലയിൽ ക്യാൻസർ മരുന്നുകൾ ഇനി മുതൽ വാങ്ങാം.

Share This Article
Leave a comment