തിരുവനന്തപുരം ജില്ലയിലെ വെമ്പായം പഞ്ചായത്ത് ഓഫിസിലെ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം തീ പിടിത്തത്തിൽ പൂർണമായും കത്തി നശിച്ചു. പുലർച്ചെ നാലുമണിയോടെയാണ് വേറ്റിനാട് പ്രവർത്തിക്കുന്ന ഓഫീസിൽ തീയും പുകയും ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. വിവിധ സ്ഥലങ്ങളിൽ നിന്നും അഗ്നി രക്ഷാസേന സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണെന്നാണ് വിവരം