ക്യാമ്പ് ഫോളോവര്‍ നിയമനം
അരീക്കോട് എസ് ഒ ജി ക്യാമ്പില്‍ ക്യാമ്പ് ഫോളോവര്‍മാരുടെ കുക്ക്, സ്വീപ്പര്‍, വാട്ടര്‍ കാരിയര്‍, ധോബി, ബാര്‍ബര്‍ എന്നീ വിഭാഗങ്ങളിലെ ഒഴിവുകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു.
59 ദിവസത്തേക്കാണ് നിയമനം. സെപ്റ്റംബര്‍ അഞ്ചിന് രാവിലെ 10 മണിക്ക് അരീക്കോട് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് ക്യാമ്പിലെ ഡെപ്യൂട്ടി കമാണ്ടന്റ് (അഡ്മിന്‍) ഓഫീസില്‍ വെച്ച് കൂടിക്കാഴ്ചയും പ്രായോഗിക പരീക്ഷയും നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2960251.