കോഴിക്കോട് ജില്ലയിലെ വിലങ്ങാട് ഇന്നലെ രാത്രി മുതൽ അതിശക്തമായ മഴ പെയ്യുന്നതായി റിപ്പോർട്ട്. നേരത്തേ ഉരുൾ പൊട്ടിയ മഞ്ഞച്ചീളി പ്രദേശത്ത് നിന്ന് നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. വിലങ്ങാട് ടൗണിലെ പാലം പൂർണമായും വെള്ളത്തിനടിയിലായി.
ഇന്നലെ രാത്രി തുടങ്ങിയ മഴ പുലർച്ചയോടെ അതി ശക്തിയോടെ പെയ്യുകയാണ്. പ്രത്യേകിച്ചും മലയോര – വന മേഖലകളിൽ അതി ശക്തിയേറിയ മഴയാണ് പെയ്തു കൊണ്ടിരിക്കുന്നത്. മഞ്ഞക്കുന്ന് പാരിഷ് ഹാൾ, വിലങ്ങാട് സെൻ്റ് ജോർജ് സ്കൂൾ എന്നിവിടങ്ങളിലായി പ്രദേശവാസികളെ മാറ്റി പാർപ്പിച്ചിരിക്കുകയാണ്. വിലങ്ങാട് പാലത്തിലൂടെയുള്ള യാത്ര നിരോധിച്ചു.
കർശന ജാഗ്രതാ നിർദേശവും പ്രദേശത്ത് അധികൃതർ നൽകിയിട്ടുണ്ട്.