കുറ്റം ചെയ്തവർ ശിക്ഷിയ്ക്കപ്പെടണമെന്നും ആരോപണങ്ങൾ തെറ്റാണെന്ന് തെളിഞ്ഞാൽ തിരിച്ച് ആരോപണം ഉന്നയിച്ചവർക്കെതിരെ നടപടിയുണ്ടാകണമെന്നും നടൻ പൃഥ്വിരാജ്. ഞാനിതിൽ ഉൾപ്പെട്ടിട്ടില്ലാ എന്നു പറയുന്നതോടെ എൻ്റെ ഉത്തരവാദിത്തം തീരുന്നില്ലെന്നും പൃഥ്വിരാജ് അഭിപ്രായപ്പെട്ടു.
പവർ ഗ്രൂപ്പ് എന്നത് എന്താണെന്നറിയില്ല. ഞാൻ അനുഭവിച്ചിട്ടില്ല എന്നതു കൊണ്ട് അങ്ങനൊന്നില്ല എന്നു പറയാൻ കഴിയില്ല. ഒരു പദവിയിൽ ഇരിയ്ക്കുന്നവർ ഗുരുതരമായ ആരോപണങ്ങൾ നേരിട്ടാൽ സ്ഥാനം ഒഴിയുന്നത് തന്നെയാണ് നല്ലത്. ഒരുമയോടെ പ്രവർത്തിയ്ക്കുന്ന ഒരു സംവിധാനമാണ് സിനിമാരംഗത്ത് വേണ്ടതെന്നും പൃഥ്വിരാജ് പറഞ്ഞു.
