തിരുവനന്തപുരത്ത് തെരുവുനായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് കടിയേറ്റു. മൂന്നു പേരുടെ നില ഗുരുതരമാണ്. വിവിധ സ്ഥലങ്ങളിലായി 32 പേർക്ക് നായയുടെ കടിയേറ്റതായാണ് വിവരം. എല്ലാവരും വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരിയ്ക്കുകയാണ്.
കൈമനം, കരമന, പോത്തീസ് ജംഗ്ഷൻ, ചിറമുക്ക് തുടങ്ങി വിവിധ സ്ഥലങ്ങളിലാണ് നായയുടെ ആക്രമണം ഉണ്ടായത്. എല്ലാവരേയും കടിച്ചത് ഒരു നായ തന്നെയാണെന്നാണ് നിഗമനം. തിരുവനന്തപുരം മെഡിക്കൽ കോളജ്, ജനറൽ ആശുപത്രി എന്നിവിടങ്ങളിലായി ചികിത്സയിലാണ് കടിയേറ്റവരിൽ പലരും. ശാന്തി വിളയിലെ ആശുപത്രിയിൽ എട്ടു പേർ ചികിത്സ തേടി എത്തിയതായും അറിയുന്നു.