വൻ ലഹരിമരുന്ന് വേട്ട; ആലപ്പുഴ സ്വദേശി പിടിയില്‍

At Malayalam
0 Min Read

കോഴിക്കോട് പാളയം ചിന്താവളപ്പിന് സമീപം എം.ഡി.എം.എയുമായി ആലപ്പുഴ സ്വദേശിയായ യുവാവ് പിടിയില്‍. നൂറനാട് എള്ളുംവിളയില്‍ ഹൗസില്‍ അമ്പാടി എസ്. (22) ആണ് പിടിയിലായത്. വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 38.3 ഗ്രാം എം.ഡി.എം.എ പിടികൂടിയത്. പിടികൂടിയ മയക്കുമരുന്നിന് വിപണിയില്‍ രണ്ട് ലക്ഷം രൂപ വിലവരും.

ബെംഗളൂരുവില്‍നിന്നാണ് കോഴിക്കോട് കേന്ദ്രീകരിച്ച് വില്‍പ്പനയ്ക്കായി എം.ഡി.എം.എ. കൊണ്ടുവന്നത്. കോഴിക്കോട് സിറ്റി പോലീസ് മേധാവി ടി. നാരായണന്റെ കീഴിലുള്ള ഡാന്‍സാഫ് സംഘവും കസബ എസ്.ഐ. ആര്‍. ജഗ്മോഹന്‍ ദത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ചേര്‍ന്നാണ് ലഹരിവേട്ട നടത്തിയത്.

Share This Article
Leave a comment