വ്യാജ വാർത്ത; കെ എസ് ഇ ബി യുടെ നിയമനടപടി

At Malayalam
1 Min Read

കെ എസ് ഇ ബിക്കെതിരെ സമൂഹ മാധ്യമങ്ങൾ വഴി വ്യാജപ്രചാരണം നടത്തിയ എ ബി സി മലയാളം ന്യൂസ് എന്ന യുട്യൂബ് ചാനലിനെതിരെ കെ എസ് ഇ ബി നിയമ നടപടി സ്വീകരിച്ചു. മണ്ടാ നിന്നെ കൊള്ളയടിക്കുകയാണ് കെ എസ് ഇ ബി എന്ന വ്യാജവാർത്ത നൽകി എന്നാരോപിച്ചാണ് ബോർഡിൻ്റെ നടപടി.

വ്യാജവാർത്ത പ്രചരിപ്പിച്ച അതേ മാധ്യമങ്ങളിലൂടെ മാപ്പുപറയുകയും യഥാർത്ഥ വസ്തുതകൾ അറിയിക്കുകയും ചെയ്യാത്ത പക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരം നൽകേണ്ടിവരും എന്ന് കാണിച്ചാണ് ചാനൽ നടത്തിപ്പുകാരായ വടയാർ സുനിൽ, ജി സിനുജി എന്നിവർക്ക് കെ എസ് ഇ ബി മുതിർന്ന അഭിഭാഷകനായ ശക്തിധരൻ നായർ വഴി വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment