ശബരിമലയിൽ സെക്യൂരിറ്റി ഗാർഡ്

At Malayalam
1 Min Read

ശബരിമലയിൽ മണ്ഡല – മകരവിളക്ക് പൂജാ ചടങ്ങുകളോടനുബന്ധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്യൂരിറ്റി ഗാർഡ് തസ്‌തികയിൽ ദിവസവേതന നിയമനം നടത്തുന്നു. ഹിന്ദുക്കളായ പുരുഷൻമാർക്കാണ് അവസരം. ഓഗസ്‌റ്റ് 24 വരെ അപേക്ഷിക്കാം. ഓഗസ്‌റ്റ് 30നാണ് അഭിമുഖം.

യോഗ്യതകൾ: വിമുക്തഭടന്മാർക്കും പൊലീസ്, എക്സൈസ്, ഫയർ ഫോഴ്സ‌്, ഫോറസ്റ്റ‌് ( വിരമിച്ചവർ) സേനകളിലൊന്നിൽ 5 വർഷം ജോലി പരിചയം. മികച്ച ശാരീരികശേഷി. പ്രായം: 65 പൂർത്തിയാകരുത്. ശമ്പളം: പ്രതിദിനം 900 രൂപ.

www.travancoredevaswomboard.org വഴി ഓൺലൈനായി അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷ, ഫോട്ടോ, മറ്റ് അനുബന്ധ രേഖകളും സഹിതം ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫിസർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്തൻകോട്, കവടിയാർ പി ഒ, തിരുവനന്തപുരം-695 003 എന്ന വിലാസത്തിൽ തപാലിലും അയയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2316475.

Share This Article
Leave a comment