ശബരിമല സന്നിധാനത്തെ പുതിയ ഭസ്മക്കുളത്തിൻ്റെ നിർമാണം ഹൈക്കോടതി സ്റ്റേ ചെയ്തു. മതിയായകൂടിയാലോചനകളില്ലാതെ ഇക്കാര്യത്തിൽ തീരുമാനമെടുക്കരുതെന്ന് കോടതി ദേവസ്വം ബോർഡിന് നിർദേശം നൽകി. രണ്ടാഴ്ചത്തേയ്ക്കാണ് സ്റ്റേ ചെയ്തിരിക്കുന്നത്.
പുതിയ ഭസ്മക്കുളത്തിൻ്റെ നിർമാണ വിശദാംശങ്ങൾ സത്യവാങ് മൂലമായി സമർപ്പിക്കാനും കോടതി ദേവസ്വം ബോർഡിനു നിർദേശം നൽകി. ശബരിമല സ്പെഷ്യൽ കമ്മിഷണർ, ഉന്നതാധികാര സമിതി, പൊലിസ് എന്നിവരെ തീരുമാനം അറിയിക്കാനും കോടതി ആവശ്യപ്പെട്ടു.
കൊപ്രാക്കളത്തിൻ്റെ വടക്ക് -കിഴക്കു ഭാഗത്തായാണ് പുതിയ ഭസ്മക്കുളം നിർമിയ്ക്കുന്നത്. ആധുനിക ശുദ്ധീകരണ സംവിധാനങ്ങൾ ഉൾപ്പെടെ പുതിയ ഭസ്മക്കുളത്തിൽ ഉൾപ്പെടുത്തിയാണ് നിർമാണം.