നഗരത്തിൽ ജലവിതരണം മുടങ്ങും

At Malayalam
0 Min Read

കേരള വാട്ടർ അതോറിറ്റിയുടെ തിരുവനന്തപുരം അരുവിക്കരയിലെ 75 എം എൽ ഡി ജലശുദ്ധീകരണശാലയിൽ പെട്ടെന്നുണ്ടായ വൈദ്യുതി തകരാറിനെ തുടർന്ന് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നഗരത്തിൽ പാറ്റൂർ, പാളയം, കവടിയാർ, തിരുമല, കരമന സെക്ഷനുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ ജലവിതരണം മുടങ്ങും.

താഴ്ന്ന സ്ഥലങ്ങളിൽ ഇന്നു വൈകുന്നേരത്തോടെയും ഉയർന്ന പ്രദേശങ്ങളിൽ നാളെ രാവിലെയോടെയും ജലവിതരണം പൂർവസ്ഥിതിയിലാകുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment