നരേന്ദ്രമോദി യുക്രൈനിലേയ്ക്ക്, സ്വാഗതമോതി സിലൻസ്കി

At Malayalam
1 Min Read

പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈനിലേയ്ക്ക്. യുദ്ധം തുടങ്ങിയതിനു ശേഷം ഇതാദ്യമായാണ് പ്രധാന മന്ത്രി യുക്രൈനിലേയ്ക്ക് പോകുന്നത്. ഈ മാസം 23 ന് നരേന്ദ്രമോദി യുക്രൈനിലെത്തും. അതിനു രണ്ടു ദിവസം മുന്നേ പ്രധാനമന്ത്രി പോളണ്ടും സന്ദർശിയ്ക്കുന്നുണ്ട്. അവിടെ നിന്നാവും അദ്ദേഹം യുക്രൈനിലേക്ക് പോവുക.

മുപ്പതു കൊല്ലങ്ങൾക്കിപ്പുറം ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുക്രൈൻ സന്ദർശിച്ചിട്ടില്ല. യുക്രൈൻ പ്രസിഡൻ്റ് വ്ളാഡിമിർ സിലൻസ്കി പ്രധാനമന്ത്രിയെ അങ്ങോട്ടേയ്ക്ക് ക്ഷണിച്ചിരുന്നെങ്കിലും സന്ദർശനം ഉണ്ടായില്ല. സിലൻസ്കിയുമായി പ്രധാനമന്ത്രി ചർച്ച നടത്തുന്നുണ്ട്. ചർച്ചയിൽ എന്തൊക്കെ വിഷയങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് വ്യക്തമായിട്ടില്ല.

റഷ്യയും യുക്രൈനും തമ്മിൽ യുദ്ധം തുടങ്ങിയ ശേഷം മോദി റഷ്യ സന്ദർശിച്ചത് ചർച്ചയായിരുന്നു. റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനും മോദിയും പരസ്പരം ആലിംഗനം ചെയ്തതിൽ യുക്രൈൻ പരസ്യമായി അതൃപ്തി പ്രകടിപ്പിയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോൾ മോദി യുക്രൈൻ സന്ദർശിച്ച് സിലൻസ്കിയുമായി ചർച്ച നടത്തുമ്പോൾ ഇന്ത്യയുടെ നല്ല സുഹൃത്ത് എന്നു പറയപ്പെടുന്ന റഷ്യയുടെ പ്രതികരണം എന്താണെന്ന് വൈകാതെ അറിയാം.

Share This Article
Leave a comment