പോണ്ടിച്ചേരി കേന്ദ്ര സർവ്വകലാശാലയുടെ മാഹി കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കോളജിൽ നാല് വർഷ ഹോണേർസ് ബി കോം, ബി ബി എ കോഴ്സ്കളിലും മൂന്നു വർഷ ബി വോക് ഒഫീസ് അഡ്മിനിസ്ട്രേഷൻ , ഫാഷൻ ടെക്നോളജി, ജേണലിസം & മാസ്സ് കമ്മ്യൂണി ക്കേഷൻ കോഴ്സുകളിൽ പൊതുവിഭാഗത്തിലും സംവരണ വിഭാഗത്തിലും ഒഴിവുകളുണ്ട്.
യോഗ്യരായ വിദ്യാർത്ഥികൾ അനുബന്ധ രേഖകൾ സഹിതം മാഹി കൃസ്ത്യൻപള്ളിക്ക് സമീപമുള്ള യൂണിവേഴ്സിറ്റി കേന്ദ്രത്തിൽ ആഗസ്റ്റ് 21 നകം നേരിട്ട് ഹാജരാകണം. യൂണിവേഴ്സിറ്റി നിശ്ചയിച്ച ഫീസ് മാത്രമേ പ്രവേശനത്തിന് അടക്കേണ്ടതുള്ളൂ.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ:
9207982622, 9489139709, 9526479496