നഴ്സിങ് ഓഫീസർ അഭിമുഖംഅവസരങ്ങൾ

At Malayalam
1 Min Read

എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന നഴ്സിങ് ഓഫീസർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിന് ഒഗസ്റ്റ് 23ന് രാവിലെ 10.30ന് വാക് ഇൻ ഇന്റർവ്യൂ നടത്തും.

പ്ലസ്ടു സയൻസ് അല്ലെങ്കിൽ തത്തുല്യം, ബി എസ് സി നഴ്സിങ് അല്ലെങ്കിൽ മൂന്നു വർഷത്തിൽ കുറയാത്ത ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി കോഴ്സ്, കേരള നഴ്സസ് ആൻഡ് മിഡ് വൈവ്സ് കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. കാത്ത് ലാബ് എക്സ്പീരിയിൻസുള്ളവർക്ക് മുൻഗണന ലഭിക്കും.

താത്പര്യമുള്ളവർ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനും പ്രവൃത്തിദിവസങ്ങളിൽ 0484- 2386000 എന്ന നമ്പറിൽ ബന്ധപ്പെടാം.

- Advertisement -
Share This Article
Leave a comment