കടുത്ത പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന മോഹൻലാൽ ആശുപത്രി വിട്ടു. അസുഖം നല്ല രീതിയിൽ ഭേദമായതിനെ തുടർന്നാണ് മോഹൻലാൽ ആശുപത്രിയിൽ നിന്നും മടങ്ങിയത്.
കുറച്ചു ദിവസം വിശ്രമിച്ച ശേഷമാകും അദ്ദേഹം വീണ്ടും മേഖലയിൽ സജീവമാവുക. കടുത്ത പനിയും ശ്വാസ തടസവുമായി ആശുപത്രിയിൽ എത്തിയ മോഹൻലാലിന് പരിശോധനയിൽ അണുബാധയുള്ളതായി ഡോക്ടർമാർ സംശയം പറഞ്ഞെങ്കിലും അത് സാരമുള്ളതായിരുന്നില്ല.
ഈ മാസം 16 നാണ് മോഹൻലാൽ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയിരുന്നത്.