ഒമാനിലെ സലാല അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഇന്നലെ രാത്രി മുതൽ വിമാന സർവീസുകൾ താറുമാറായതായി റിപ്പോർട്ട്. ഒമാൻ എയർ, ഖത്തർ എയർവേയ്സ് വിമാനങ്ങളടക്കം എല്ലാ സർവീസുകളേയും ഇത് ബാധിച്ചു. സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാരേയും പ്രതികൂലമായി ബാധിച്ചു.
മറ്റു രാജ്യങ്ങളിൽ നിന്ന് ഒമാനിലേയ്ക്കും ഇവിടെ നിന്നും മറ്റു രാജ്യങ്ങളിലേക്കുമുള്ള സർവീസുകൾ താളം തെറ്റിയതോടെ ജി സി സി രാജ്യങ്ങൾക്കിടയിലുള്ള സർവീസുകളേയും ഇത് സാരമായി ബാധിച്ചു. സർവീസുകൾ പലതും ലാൻ്റ് ചെയ്യാനാകാതെയും വൈകി റൺവേ വിട്ട് പറയുന്നുയർന്നതുമൊക്കെ വലിയ ബുദ്ധിമുട്ടുണ്ടാക്കി.
അപ്രതീക്ഷിതമായി കാലാവസ്ഥയിലുണ്ടായ മാറ്റത്തെ തുടർന്ന് യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ അതിയായി ഖേദിയ്ക്കുന്നതായി സലാല എയർപോർട്ട് അതോറിറ്റി അറിയിച്ചു.