മലയാളത്തിലെ ജനപ്രിയ ചിത്രങ്ങളുടെ കലാ സംവിധായകനായ ഹരി വർക്കല അന്തരിച്ചു. സഹ സംവിധായകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. വർക്കലയിലെ സ്വന്തം വീട്ടിൽ വച്ചാണ് അന്ത്യം സംഭവിച്ചത്.
പ്രമുഖ സംവിധായകൻ ജോഷിയ്ക്കൊപ്പമാണ് ഹരി കൂടുതലും പ്രവർത്തിച്ചിട്ടുള്ളത്. ന്യൂ ഡെൽഹി, നായർ സാബ്, കൗരവർ , സൈന്യം, റൺ ബേബി റൺ, ധ്രുവം, ലേലം, പത്രം, ക്രിസ്ത്യൻ ബ്രദേഴ്സ്, റൺവേ , നരൻ, നമ്പർ 20 മദ്രാസ് മെയിൽ , ട്വൻ്റി ട്വൻ്റി തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ കലാ സംവിധായകനായും പ്രവർത്തിച്ചിരുന്നു.