ഫിസിയോതെറാപ്പിസ്റ്റ്; താൽക്കാലിക നിയമനം 

At Malayalam
1 Min Read

തൃപ്പൂണിത്തറ ഗവൺമെന്റ് ആയുർവേദ ആശുപത്രിയിൽ, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഫിസിയോതെറാപ്പിസ്റ്റ് തസിയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത – പ്രായം 50 വയസ്സിൽ താഴെയായിരിക്കണം, എസ് എസ് എൽ സി പാസായിരിക്കണം, ഫിസിയോതെറാപ്പിയിൽ അംഗീകൃത സർട്ടിഫിക്കറ്റ്, രണ്ടു വർഷത്തെ പ്രവർത്തിപരിചയം. 2024 ഓഗസ്റ്റ് ഒന്നിന് 50 വയസ്സ് പൂർത്തിയായവർ അപേക്ഷിക്കേണ്ടതില്ല.താല്പര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾ ആയി ഓഗസ്റ്റ് 24 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് തൃപ്പൂണിത്തറ ആയുർവേദ കോളജ് ആശുപത്രി ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾ പ്രവർത്തി സമയങ്ങളിൽ 0484 -2777489, 2776063  എന്നീ നമ്പറുകളിൽ ലഭിക്കും. 

Share This Article
Leave a comment