ശരീരം തളർന്ന ഹോം ഗാർഡിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം

At Malayalam
1 Min Read

ഡ്യൂട്ടിയ്ക്കിടെ പൊലിസ് ജീപ്പ് മതിലിൽ ഇടിച്ച് സ്പൈനൽ കോഡിനടക്കം പരിക്കു പറ്റിയ ഹോം ഗാർഡിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും സഹായം അനുവദിച്ചു. അപകടം പറ്റിയ ദിവസം മുതലുള്ള ദിവസ വേതനം കണക്കാക്കിയാണ് ഹോം ഗാർഡായി കൊല്ലം ജില്ലയിലെ ചവറ സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന ചന്ദ്രദാസിനു സഹായം നൽകിയത്. 2,50,000 രൂപയാണ് ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചതെന്ന് ബന്ധപ്പെട്ട അഡിഷണൽ ചീഫ് സെക്രട്ടറി അറിയിച്ചു.

ചന്ദ്രദാസ് ശരീരം തളർന്ന് പൂർണമായും കിടപ്പിലാണ്. കഴിഞ്ഞ വർഷമാണ് പുലർച്ചെ ഡ്യൂട്ടിക്കിടെ അപകടം നടന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ചന്ദ്രദാസിന് ആശുപത്രിയിൽ വിദഗ്ധ ചികിത്സ നൽകിയെങ്കിലും ശരീരം തളർന്നു പോയിരുന്നു

Share This Article
Leave a comment