ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾ മഞ്ഞയിലോടും

At Malayalam
1 Min Read

മോട്ടോർ സൈക്കിൾ ഒഴികെയുള്ള ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾക്ക് സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി (STA) യൂണിഫോം കളർ കോഡ് നടപ്പിലാക്കാൻ തീരുമാനിച്ചു. ആംബർ മഞ്ഞ (Amber Yellow ) കളറാണ് ഇതിനായി തീരുമാനിച്ചിരിക്കുന്നത്. വാഹനത്തിൻ്റെ മുൻപിലും പിറകിലും ( ബംപർ ഉൾപ്പെടെ ), മുൻപിലെ ബോണറ്റിനും പിറകിലെ ഡിക്കി ഡോറിനും ഈ നിറം ഉണ്ടായിരിക്കണം.

ഡ്രൈവിംഗ് പരിശീലനം നൽകുന്ന വാഹനങ്ങൾ തിരക്കേറിയ നിരത്തിൽ വേഗത്തിൽ തിരിച്ചറിയാനും, വാഹനത്തിൽ പരിചയ കുറവുള്ള ഡ്രൈവർ പരിശീലാനാർത്ഥി ആയതിനാൽ പ്രത്യേക പരിഗണന ലഭിക്കാനും ഈ പ്രത്യേക നിറം സഹായിക്കും എന്നാണ് വിലയിരുത്തൽ. ഒക്ടോബർ ഒന്നു മുതൽ തീരുമാനം നടപ്പിലാക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment