ചമ്പയ് സോറൻ പാർട്ടി വിടുന്നു

At Malayalam
1 Min Read

ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജെ എം എം മുതിർന്ന നേതാവുമായ ചമ്പയ് സോറൻ ബിജെപിയിൽ ചേരാൻ പോകുന്നതായി സൂചന. ഇതിനായാണ് അദ്ദേഹം ഡൽഹിയിലേക്കു പോയിരിക്കുന്നതെന്നും റിപ്പോർട്ട്.
ഈ വർഷം നടക്കാനിരിക്കുന്ന ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ് നാടകീയമായ നീക്കങ്ങളാണ് രാഷ്‌ട്രീയത്തിലുണ്ടാകുന്നത്. നേരത്തെ കോൽക്കത്തയിലെത്തിയ സോറൻ ബിജെപി നേതാവ് സുവേന്ദു അധികാരിയുമായി ചർച്ച നടത്തിയിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിൽ മുഖ്യമന്ത്രി ഹേമന്ത് സോറനെ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റ് ചെയ്തതോടെയാണ് ചമ്പയ് സോറൻ താത്കാലിക മുഖ്യമന്ത്രിയായത്. ഝാർഖണ്ഡിന്‍റെ പന്ത്രണ്ടാമത്തെ മുഖ്യമന്ത്രിയായ ചമ്പയ് സോറൻ, ഹേമന്ദ് സോറൻ ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെ ചംപായ് സോറൻ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞിരുന്നു. ഹേമന്ദ് സോറൻ മുഖ്യമന്ത്രിയായി അധികാരമേൽക്കുകയും ചെയ്‌തു. എന്നാൽ ഇത് ചംപായ് സോറനെ അസ്വസ്ഥനാക്കിയിരുന്നുവെന്ന റിപ്പോർട്ടുകളെ ശരിവെക്കുന്നതാണ് പുതിയ പ്രതികരണം.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment