ചെമ്പഴന്തി കോളജിൽ അധ്യാപകനെ കയ്യേറ്റം ചെയ്ത വിദ്യാർഥികൾക്കെതിര നടപടി

At Malayalam
1 Min Read

തിരുവനന്തപുരം ചെമ്പഴന്തി ശ്രീ നാരായണ കോളജിൽ അധ്യാപകനായ ബിജുവിനെ കയ്യേറ്റം ചെയ്ത നാലു വിദ്യാർഥികളെ സസ്പെൻ്റു ചെയ്യാൻ കോളജ് കൗൺസിൽ തീരുമാനമെടുത്തു. ഒരു ബൈക്കിൽ, പ്രതികളായ നാലു പേർ ഒരുമിച്ച് കോളജ് ക്യാമ്പസിൽ കയറിയത് വിലക്കിയതിനാണ് വിദ്യാർഥികൾ അധ്യാപകനെ ആക്രമിച്ചതെന്നാണ് വിവരം.

വിദ്യാർഥികൾ ഒളിവിൽ പോയതായാണ് അറിയുന്നത്. ഏഴു വർഷം വരെ തടവു ശിക്ഷ കിട്ടാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിയ്ക്കുന്നത്. അതേ സമയം, നിറത്തിൻ്റെ പേരിൽ അധ്യാപകനായ ബിജു കൂട്ടത്തിൽ ഒരു വിദ്യാർഥിയെ അധിക്ഷേപിച്ചതായും ഇതാണ് പ്രശ്നങ്ങൾക്ക് തുടക്കമായതെന്നും കാണിച്ച് ഒരു വിദ്യാർഥി കഴക്കൂട്ടം പൊലിസിൽ പരാതി നൽകിയതായും പറയുന്നു. കേസിൽപ്പെട്ട വിദ്യാർഥികൾ എസ് എഫ് ഐ പ്രവർത്തകരാണെന്നാണ് വിവരം.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment