കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി യു എ ഇ യിലെ പ്രമുഖ ഇന്ത്യൻ ടെലിവിഷൻ ചാനലിൽ വീഡീയോ ജോക്കി ട്രെയിനി (സ്ത്രീ), പി സി ആർ ടെക്നീഷ്യൻ കം എഡിറ്റർ (പുരുഷൻ), ജേർണലിസ്റ്റ് / മൾട്ടിമീഡിയ ഡിജിറ്റൽ മീഡിയ എക്സിക്യൂട്ടീവ്(സ്ത്രീ/പുരുഷൻ), സബ് എഡിറ്റർ (സ്ത്രീ/പുരുഷൻ) തുടങ്ങിയ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
- വീഡിയോജോക്കി ട്രെയിനി (വനിതകൾ),
(പ്രായം-20-27) ശമ്പളം-50,000/- മുതൽ – 60,000/-വരെ
വിദ്യാഭ്യാസം- ബിരുദം, കൂടാതെ മലയാളത്തിലും ഇംഗ്ലീഷിലും അവതരണ വൈദഗ്ധ്യം, 1 മുതൽ 5 വർഷം വരെയുള്ള തൊഴിൽ പരിചയവും (പാടാനുള്ള കഴിവ് മുൻഗണനയായി അംഗീകരിക്കും) - പി സി ആർ ടെക്നീഷ്യൻ കം എഡിറ്റർ (പുരുഷൻമാർ)
പ്രായം-25-32) , ശമ്പളം-60,000/- മുതൽ 80,000/- വരെ
ബി ടെക്-ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ / ഡിപ്ലോമ / ബ്രോഡ്കാസ്റ്റ് ടെക്നോളജിയിൽ ബിരുദം/ ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് /ഡിജിറ്റൽ മീഡിയ / ഓഡിയോവിഷ്വൽ ടെക്നോളജി എന്നിവയിലെ സർട്ടിഫിക്കേഷനുകൾ.
ബ്രോഡ്‌കാസ്റ്റ് ഓട്ടോമേഷൻ സിസ്റ്റങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ് സെർവറുകൾ, റൂട്ടറുകൾ, കൺട്രോൾ റൂം ഉപകരണങ്ങൾ. എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള പ്രാവീണ്യം ഐ പി അധിഷ്ഠിത പ്രക്ഷേപണം, നെറ്റ്‌വർക്കിംഗ് പ്രോട്ടോക്കോളുകൾ, നെറ്റ്‌വർക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാനുള്ള അറിവ്, SIMS, Vmix, … പോലുള്ള പ്ലേഔട്ട് സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിനും ഉൾപ്പെടെ 2 മുതൽ 10 വർഷത്തോളം തൊഴിൽ പരിചയവും മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ കൈകാര്യം ചെയ്യാനുള്ള കഴിവും ഉണ്ടായിരിക്കണം. - ജേർണലിസ്റ്റ് / മൾട്ടിമീഡിയ ഡിജിറ്റൽ മീഡിയ എക്സിക്യൂട്ടീവ് (സ്ത്രീ/പുരുഷൻ),
(പ്രായം-23-27) , ശമ്പളം-50,000 മുതൽ 60,000/-വരെ
മാർക്കറ്റിംഗ്, കമ്മ്യൂണിക്കേഷൻ, ജോർണലിസം എന്നിവയിലുള്ള ബിരുദവും, അഡോബ് ഫോട്ടോഷോപ്പ്, ഇല്ലസ്ട്രേറ്റർ, അഡോബ് പ്രീമിയർ പ്രോ, ഫൈനൽ കട്ട് പ്രോ എന്നിവയിൽ 1 മുതൽ 5 വർഷം വരെയുള്ള സാങ്കേതിക കഴിവുകളിലുള്ള പരിചയം ഉണ്ടായിരിക്കണം. കൂടാതെ മലയാളത്തിലും ഇംഗ്സീഷിലും എഴുതാനും അവതരിപ്പിക്കാനുമുളള കഴിവുകളും അഭികാമ്യം. - സബ് എഡിറ്റർ (സ്ത്രീ/പുരുഷൻ)
(പ്രായം-23-27) , ശമ്പളം-60,000 മുതൽ 80,000/-വരെ
ജേർണലിസത്തിൽ ബിരുദാനന്തര ബിരുദവും, മലയാളത്തിൽ ടൈപ്പിംഗ് കഴിവും. ശക്തമായി മലയാളത്തിലും ഇംഗ്ലീഷിലും എഴുത്തും അവതരണവും മികച്ച കഥ പറയാനുള്ള കഴിവും , 1 മുതൽ 5 വർഷത്തിൽ കുറയാത്ത തൊഴിൽ പരിചയം ഉളളവരും ആയിരിക്കണം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ , സർട്ടിഫിക്കറ്റുകൾ ,തൊഴിൽ പരിചയം, പാസ്സ്പോർട്ടു എന്നിവ സഹിതം 2024 ആഗസ്റ്റ് 20-ന് മുൻപ് recruit@odepc.in എന്ന ഈമെയിലിലേക്കു അയക്കേണ്ടതാണ് . കരാർ 2 വർഷം. പ്രൊബേഷൻ മൂന്ന് മാസം. താമസ സൗകര്യം, ടിക്കറ്റ്, വിസ, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യമായിരിക്കും . കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ :0471-2329440/41/42 /45 / 7736496574