അവസരങ്ങൾ

At Malayalam
1 Min Read

കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഒഴിവ്

 എറണാകുളം ജനറൽ ആശുപത്രിയിൽ, ആശുപത്രി വികസന സൊസൈറ്റി മുഖേന കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് ആഗസ്റ്റ് 24 ശനിയാഴ്ച രാവിലെ 11 മണിക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തും.

എം ബി ബി എസ്, തിരുവിതാംകൂർ കൊച്ചി മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനും പ്രവൃത്തി സമയങ്ങളിൽ 0484 – 2386000 എന്ന നമ്പറിൽ ബന്ധപ്പെടുക.

Share This Article
Leave a comment