ജാതി മാറി പ്രണയം, മകളെ പിതാവ് കഴുത്തു ഞെരിച്ചു കൊന്നു

At Malayalam
1 Min Read

സ്വന്തം ജാതിക്കാരനല്ലാത്ത യുവാവിനെ പ്രണയിച്ച മകളെ പിതാവ് കഴുത്തു ഞെരിച്ചു കൊന്നു. മധ്യ പ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം നടന്നത്. പൊലീസ് പിതാവിനെ കസ്റ്റഡിയിലെടുത്ത് വിശദമായ അന്വേഷണം നടത്തുകയാണ്.

മറ്റൊരു ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിക്കുകയും വിവാഹം കഴിയ്ക്കാൻ താല്പര്യം പ്രകടിപ്പിയ്ക്കുകയും ചെയ്ത മകളെ പിതാവും ബന്ധുക്കളും ഉപദേശിച്ചു എങ്കിലും യുവതി പിൻമാറാൻ തയ്യാറായില്ലത്രേ. ഇതു സംബന്ധിച്ച് നിരന്തരം വീട്ടിൽ വഴക്കുണ്ടായിരുന്നതായി അയൽവാസികൾ പറഞ്ഞു. കഴിഞ്ഞ ദിവസം പിതാവും മകളും തമ്മിൽ ഇക്കാര്യത്തിൽ വഴക്കുണ്ടായി. എന്തു സംഭവിച്ചാലും താൻ പ്രണയിച്ച ചെറുപ്പക്കാരനെ മാത്രമേ വിവാഹം ചെയ്യൂ എന്ന് പെൺകുട്ടി പിതാവിനോട് തീർത്തു പറഞ്ഞു. ഇതിൽ കോപാകുലനായ പിതാവ് മകളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലിസ് പറഞ്ഞു.

Share This Article
Leave a comment