65 വർഷം മുൻപ്, നാട് സ്വാതന്ത്ര്യദിനം ആഘോഷിച്ച് രണ്ടു ദിവസം കഴിഞ്ഞ് ആലപ്പുഴ ജില്ലയുടെ പിറവിയുടെ ഓർമയായി അന്നത്തെ മുഖ്യമന്ത്രി ഇ എം എസ് നമ്പൂതിരിപ്പാട് ജില്ലാ കോടതിവളപ്പിലൊരു തെങ്ങിൻതൈ നട്ടു. അതിന്നു വളർന്ന്, കായ്ച്ച് നാലുപാടും ഓലകൾ വിരിച്ചു നിൽക്കുന്നുണ്ട്.
ജില്ലയും വളർന്നു, ഇടയ്ക്കു കാറ്റുവീഴ്ചകളുണ്ടായെങ്കിലും തെങ്ങും നന്നായി വളർന്നു. ഇന്ന് ജില്ലയുടെ 65–ാം പിറന്നാളാണ്. അന്നത്തെ ഓഗസ്റ്റ് പതിനേഴും ഇന്നത്തെപ്പോലെ ചിങ്ങം ഒന്നായിരുന്നു.
