രണ്ടു മാസമായ കുഞ്ഞ് മരിച്ച നിലയിൽ, അമ്മൂമ്മ അവശ നിലയിലും

At Malayalam
1 Min Read

ഇടുക്കി ജില്ലയിലെ ഉടുമ്പൻ ചോലയിൽ രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞിന് സമീപത്തായി അവശനിലയിലായ അമ്മൂമ്മയേയും കണ്ടെത്തിയിട്ടുണ്ട്. താമസിച്ചിരുന്ന വീടിനു സമീപത്തായാണ് കുഞ്ഞിൻ്റെ മൃതദേഹവും അമ്മൂമ്മയായ ജാൻസിയേയും കണ്ടത്.

പൊലിസെത്തി കുഞ്ഞിൻ്റെ അമ്മൂമ്മയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും ഇവർ പരസ്പര വിരുദ്ധമായാണ് സംസാരിയ്ക്കുന്നത്. ചികിത്സയ്ക്കായി ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിയ്ക്കുകയുമാണ്. അമ്മൂമ്മയുടെ മാനസിക നില ശരിയായാൽ മാത്രമേ ഇവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാൻ കഴിയൂ. കുഞ്ഞിൻ്റെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യുന്നതിനായി മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ മരണകാരണം വ്യക്തമാകു.

ജാൻസിയുടെ മകൾ ചിഞ്ചുവിൻ്റെ കുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണോ ഏതെങ്കിലും വിധത്തിലുള്ള അപകടമാണോ മരണകാരണമെന്നത് പോസ്റ്റ് മോർട്ടം റിപ്പോർട്ടും ജാൻസിയുടെ മൊഴിയും അടിസ്ഥാനമാക്കിയാവും നിശ്ചയിയ്ക്കുക.

Share This Article
Leave a comment