വയനാടിന് പിരിച്ച ഫണ്ട് മുക്കി, യൂത്ത് കോൺഗ്രസിൽ പോര്

At Malayalam
1 Min Read

വയനാട് ഉരുൾപൊട്ടൽ ദുരിത ബാധിതരെ സഹായിയ്ക്കാനെന്ന പേരിൽ പിരിച്ച ഫണ്ട് മുക്കിയതിൻ്റെ പേരിൽ കോഴിക്കോട്ടെ യൂത്ത് കോൺഗ്രസിൽ കനത്ത പോര്. കോഴിക്കോട് ജില്ലയിലെ ചേളന്നൂർ മണ്ഡലം വൈസ് പ്രസിഡൻ്റായ അശ്വിൻ, മറ്റൊരു ഭാരവാഹിയായ അനസ് എന്നിവർക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന് പരാതി ലഭിച്ചു. കോഴിക്കോട്ടെ ഒരു വിഭാഗം യൂത്ത് കോൺഗ്രസ് നേതാക്കൾ തന്നെയാണ് പരാതിക്കാർ.

പരാതിയുടെ അടിസ്ഥാനത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ വർക്കിയുടെ നേതൃത്വത്തിൽ കോഴിക്കോട്ടെ യൂത്ത് കോൺഗ്രസ് നേതാക്കളുടെ മൊഴിയെടുത്തു. വയനാട് ദുരന്ത ബാധിതരെ സഹായിയ്ക്കാൻ എന്ന പേരിൽ പിരിച്ച തുക സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിച്ചതായി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അജിൽ, സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിന് അയച്ച കത്ത് പുറത്തായതാണ് വിവരം പുറത്തറിയാൻ ഇടയാക്കിയത്.

കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്ന് ഡി സി സി നേതാക്കൾ പറയുമ്പോൾ അത് കോൺഗ്രസിലെ പതിവു പഴമ്പാട്ടല്ലേ എന്നാണ് പരാതിക്കാരുടെ മറുചോദ്യം. ഗ്രൂപ്പു വഴക്കാണ് ആരോപണങ്ങൾക്കു പിന്നിലെന്ന് മറു വിഭാഗവും പറയുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment