നഷ്ടമായ രേഖകൾ; വയനാട്ടിലും വിലങ്ങാടും ഇന്ന് അദാലത്ത്, ഉരുൾപൊട്ടൽ ഹർജികളും ഇന്ന് ഹൈക്കോടതിയിൽ

At Malayalam
1 Min Read

മുണ്ടക്കൈ, ചൂരൽ മല ഉരുൾപൊട്ടലിൽ പെട്ട് വിവിധ ആവശ്യ രേഖകൾ നഷ്ടമായവർക്ക് വേണ്ടി ഇന്ന് (ഓഗസ്റ്റ് – 16 ) അദാലത്തു നടത്തും. 12 കൗണ്ടറുകൾ വിവിധ വകുപ്പുകളുടെ രേഖകൾ പരിശോധിയ്ക്കുന്നതിനും നൽകുന്നതിനുമായി പ്രവർത്തിയ്ക്കും. അതേസമയം, വിലങ്ങാട് ഉണ്ടായ ഉരുൾപൊട്ടലിൽ രേഖകൾ നഷ്ടപ്പെട്ടവർക്കായി പുതിയ രേഖകൾ നിർമിച്ച് നൽകുന്ന അദാലത്തുകൾ ഇന്ന് നടക്കും. വിലങ്ങാട് സെൻ്റ് ജോർജ് ഹൈസ്കൂളിൽ വിവിധ വകുപ്പുകളുടെ 12 കൗണ്ടറുകൾ അവിടെയും പ്രവർത്തിയ്ക്കുന്നുണ്ട്.

വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കുകയാണ്. ദുരന്ത ബാധിതർക്കുള്ള നഷ്ട പരിഹാരം ലഭ്യമാക്കണം എന്നതടക്കമുള്ള വിഷയങ്ങളാണ് ഹർജിയിലുള്ളത്. ഇതേ വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസും പരിഗണിയ്ക്കും. ജസ്റ്റിസുമാരായ വി എം ശ്യം കുമാറും ജയശങ്കരൻ നമ്പ്യാരും ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.

രേഖകൾ നഷ്ടപ്പെട്ടവർക്ക് പുതിയ രേഖകൾ നിർമിച്ചു നൽകുന്ന കൗണ്ടറുകളിൽ വിവിധ വകുപ്പുകളിലെ തീർപ്പു കല്പിക്കാവുന്ന അധികാരമുള്ള ഉദ്യോഗസ്ഥർക്കു പുറമേ ലീഡ് ബാങ്ക് പ്രതിനിധികളും പങ്കെടുക്കുമെന്ന് മന്ത്രി സഭാ ഉപസമിതി അറിയിച്ചിട്ടുണ്ട്.

Share This Article
Leave a comment