തിരുവനന്തപുരം ബീമാപള്ളിയിൽ യുവാവിനെ കുത്തി കൊന്നു. ഇന്ന് വെളുപ്പിന് ഒരു മണിയോടെയാണ് സംഭവം. ബീമാപള്ളി സ്വദേശി ഷിബിലിയാണ് കൊല്ലപ്പെട്ടത്. ഇയാളെ കൊലപ്പെടുത്തിയ ഹിജാസിനെ ഇതുവരേയും പിടികൂടാനായിട്ടില്ല. ഇയാൾ ഒളിവിലാണെന്ന് പൊലിസ് പറയുന്നു.
കൊല്ലപ്പെട്ട ഷിബിലിയും ഹിജാസും സുഹൃത്തുക്കളാണ്. ഇന്നലെ രാത്രി ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടായതായി പറയുന്നു. വാക്കു തർക്കം പറഞ്ഞവസാനിപ്പിച്ച് പിരിഞ്ഞു പോയതാണെങ്കിലും പിന്നീടെത്തി ഹിജാസ് ഷിബിലിയെ കുത്തി കൊല്ലുകയായിരുന്നു എന്നാണറിയുന്നത്.
കൊല്ലപ്പെട്ട ഷിബിലി പൊലിസിൻ്റെ ഗുണ്ടാപട്ടികയിൽ ഉൾപ്പെട്ടയാളാണ്. ഹിജാസിനു വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതപ്പെടുത്തിയതായി പൊലിസ് അറിയിച്ചു.