ഓവർസീസ് സ്കോളർഷിപ്പിന് അപേക്ഷിക്കാം

At Malayalam
1 Min Read

  സംസ്ഥാനത്തെ ഒ ബി സി വിഭാഗങ്ങളിൽപ്പെട്ട ഉന്നത പഠന നിലവാരം പുലർത്തി വരുന്ന വിദ്യാർഥികൾക്ക് വിദേശ സർവ്വകലാശാലകളിൽ മെഡിക്കൽ / എൻജിനിയറിങ് / പ്യൂവർ സയൻസ് / അഗ്രികൾച്ചർ / സോഷ്യൽ സയൻസ് / നിയമം / മാനേജ്‌മെന്റ്‌ എന്നീ വിഷയങ്ങളിൽ ഉപരിപഠനം (പി ജി / പി എച്ച് ഡി കോഴ്സുകൾക്ക് മാത്രം) നടത്തുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്കോളർഷിപ്പ് അനുവദിക്കുന്ന ഓവർസീസ് സ്കോളർഷിപ്പ് പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു.

കുടുംബ വാർഷിക വരുമാനം ആറു ലക്ഷം രൂപയിൽ അധികമാകരുത്. www.egrantz.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മാനദണ്ഡങ്ങളും നിർദേശങ്ങളും അടങ്ങിയ വിജ്ഞാപനം www.egrantz.kerala.gov.in, www.bcdd.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്. അവസാന തീയതി സെപ്റ്റംബർ 20.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment