പൊലിസ് തലപ്പത്ത് മാറ്റം

At Malayalam
1 Min Read

വയനാട് ജില്ലാ പൊലിസ് മേധാവി ടി നാരായണനെ കോഴിക്കോട് കമ്മിഷണറായും കോഴിക്കോട് കമ്മിഷണർ രാജ്പാൽ മീണയെ കണ്ണൂരിലേയ്ക്കും മാറ്റി നിയമിച്ചു. വയനാട് ജില്ലാ പൊലിസ് മേധാവിയായി തപോസ് ബസു മത്താരിയെ നിയമിച്ചു. നിലവിലെ കോട്ടയം ജില്ലാ പൊലിസ് മേധാവി കെ കാർത്തിക്കിനെ വിജിലൻസ് ആൻ്റ് ആൻ്റി കറപ്ഷൻ ബ്യൂറോയിൽ എസ് പി യായി നിയമിച്ചു. കോട്ടയത്ത് ജില്ലാ പൊലിസ് മേധാവിയായി എ ഹാഹുൽ ഹമീദ് ചുമതലയേൽക്കും.

ആലപ്പുഴ പൊലീസ് മേധാവിയായി എം പി മോഹന ചന്ദ്രൻ എത്തും. പത്തനംതിട്ടയിൽ സുജിത് ദാസ് പുതുതായി ചുമതലയേൽക്കും. ഡി ശില്പയാണ് കാസർഗോട്ടെ ജില്ലാ പൊലിസ് മേധാവി. ആലപ്പുഴയിലായിരുന്ന ചൈത്ര തെരേസ ജോണിനെ കൊല്ലം സിറ്റി പൊലീസ് കമ്മിഷണറായി മാറ്റി നിയമിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തെ പുതിയ ഡി സി പിയായി ബി വി വിജയ് ഭാരത് റെഡ്ഢി എത്തും. നിലവിലെ ഡി സി പി നിധിൻ രാജിനെ കോഴിക്കോട് റൂറൽ എസ് പിയായി നിയമിച്ചു. കോഴിക്കോട് ഡി സി പി അനുജ് പലിവാൾ കണ്ണൂരിലെ റൂറൽ എസ് പിയാകും.

Share This Article
Leave a comment