ജലവിതരണം മുടങ്ങും

At Malayalam
1 Min Read

തിരുവനന്തപുരം പേരൂര്‍ക്കടയില്‍നിന്നു ശുദ്ധജല വിതരണം നടത്തുന്ന കേരള വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പ്‌ ലൈനില്‍ അമ്പലമുക്ക്‌ ജംഗ്ഷനു സമീപം രൂപപ്പെട്ട ചോര്‍ച്ച പരിഹരിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ പേരൂര്‍ക്കട, ഊളംപാറ, കുടപ്പനക്കുന്ന്‌, അമ്പലമുക്ക്‌, മുട്ടട, പരുത്തിപ്പാറ, കേശവദാസപുരം , നാലാഞ്ചിറ, ഉള്ളൂര്‍, ജവഹര്‍ നഗര്‍, വെള്ളയമ്പലം, കവടിയാര്‍, കുറവന്‍കോണം, നന്തൻകോട്‌, പട്ടം, പ്ലാമൂട്‌, മുറിഞ്ഞപാലം, ​ഗൗരീശപട്ടം, മെഡിക്കല്‍ കോളേജ്‌, കുമാരപുരം എന്നീ പ്രദേശങ്ങളില്‍ ഓഗസ്റ്റ് 16 രാത്രി 10 മണി മുതല്‍ പിറ്റേന്ന് വൈകുന്നേരം എട്ടു മണി വരെ ശുദ്ധജല വിതരണം തടസ്സപ്പെടും.

ഉപഭോക്താക്കൾ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന്‌ വാട്ടര്‍ അതോറിറ്റി നോര്‍ത്ത്‌ സബ്‌ ഡിവിഷന്‍ അസി: എക്സി : എൻജിനീയർ അറിയിച്ചു.

Share This Article
Leave a comment