തെരുവു നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരൻ മരിച്ചു. കണ്ണൂർ കക്കാട് കുഞ്ഞിപ്പള്ളി കടലാക്കിയിൽ സലീം ആണ് മരിച്ചത്.
പുലർച്ചെ സ്കൂട്ടറിൽ പോകുമ്പോൾ കുഞ്ഞിപ്പള്ളി കപ്പാലത്തിന്ന് സമീപം തെരുവ് നായ കുറുകെ ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സലിമിനെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.