ജമ്മുവിൽ ഭീകരർ ഒളിച്ചിരുന്നു, വെടി വയ്പ്പിൽ ഇന്ത്യൻ ക്യാപ്റ്റന് വീര മൃത്യു

At Malayalam
1 Min Read

സ്വാതന്ത്ര്യ ദിനാഘോഷത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റു മുട്ടലിൽ ഇന്ത്യൻ ആർമിയിലെ ക്യാപ്റ്റൻ അന്തരിച്ചു. കശ്മീരിലെ ദോഡ ജില്ലയിൽ ഇന്ന് രാവിലെ ഉണ്ടായ ഏറ്റു മുട്ടലിലാണ് ക്യാപ്റ്റൻ ദീപക് സിംഗ് വീരമൃത്യു വരിച്ചത്. ഭീകരർ ഒരിടത്ത് ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തവേയാണ് ഇന്ത്യൻ ക്യാപ്റ്റന് വെടിയേറ്റത്.

നാലു പേരടങ്ങിയ സംഘമാണ് സൈനികാംഗങ്ങൾക്കു നേരേ വെടി ഉതിർത്തതെന്നാണ് വിവരം. ഒരു പ്രദേശവാസിക്കും പരിക്കു പറ്റിയിട്ടുണ്ട്. ഏറ്റുമുട്ടൽ ഉണ്ടായ പ്രദേശത്തു നിന്നും അമേരിക്കൻ നിർമിത റൈഫിൾ അടക്കം നിരവധി ആയുധങ്ങളും ഇന്ത്യൻ സൈന്യം പിടിച്ചെടുത്തിട്ടുണ്ട്.

ഇന്നലെ വൈകീട്ട് തുടങ്ങിയ പരിശോധനയും ഏറ്റുമുട്ടലും ഇപ്പോഴും തുടരുന്നതായാണ് വിവരം. അതിൻ്റെ തുടർച്ചയായി ഇന്നു രാവിലെ ഉണ്ടായ വെടിവയ്പ്പിലാണ് ഇന്ത്യൻ ക്യാപ്റ്റനെ നഷ്ടമായത്. കേന്ദ്ര പ്രതിരോധ മന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക ഉന്നത തലയോഗം കശ്മീർ വിഷയം മുൻനിർത്തി ചേർന്നിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യോഗത്തിൽ പങ്കെടുത്തിരുന്നു.

Share This Article
Leave a comment