ഷിരൂരിൽ മണ്ണിനടിയിൽ പെട്ടുപോയ അർജുനായുള്ള തിരച്ചിൽ ഇന്ന് രാവിലെ 8 മണിയ്ക്ക് തുടരും. പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയുടെ കൂടെ എൻ ഡി ആർ എഫ് സംഘത്തിലെ വിദഗ്ധരും പങ്കെടുക്കും. കൂടാതെ നാവിക സേനാംഗങ്ങളും തിരച്ചിലിൽ പങ്കു ചേരും.
രക്ഷാ പ്രവർത്തകരെ സഹായിയ്ക്കാൻ സൈന്യത്തിൻ്റെ ചെറു ഹെലികോപ്ടറുകളുമെത്തും. ഇന്നലെ ഗംഗാവലി പുഴയിൽ നിന്ന് അർജ്ജുൻ്റെ ലോറിയുടെ ചില ഭാഗങ്ങൾ ഈശ്വർ മാൽപെ മുങ്ങിയെടുത്തിരുന്നു. ഇന്നും ആ ഭാഗം കേന്ദ്രീകരിച്ചാവും തിരച്ചിൽ നടത്തുക. ഗംഗാവലിയിലെ അടിയൊഴുക്ക് കുറഞ്ഞത് അന്വേഷണത്തിൻ്റെ സാധ്യത വർധിപ്പിക്കും