സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പുതുക്കിയ നിർദേശ പ്രകാരം വരും ദിവസങ്ങളിൽ കേരളത്തിൽ മിക്ക ജില്ലകളിലും പരക്കെ മഴ പെയ്തേക്കും. ശ്രീലങ്കയുടെ തെക്കൻ മേഖലയിൽ ഉണ്ടായ ചക്രവാതച്ചുഴിയാണ് മഴ പെയ്യാൻ കാരണമായി പറയുന്നത്. എറണാകുളം, കണ്ണൂർ , തൃശൂർ ജില്ലകൾ ഒഴികെയുള്ള ജില്ലകളിലാണ് അതിതീവ്ര മഴ സാധ്യത ചൂണ്ടി കാണിയ്ക്കുന്നത്.
ജാഗ്രതാ നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിൽ മഞ്ഞ ജാഗ്രതാ നിർദേശമുണ്ട്.
ശനി, ഞായർ ദിവസങ്ങളിൽ പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ട്. മലയോര മേഖലയിൽ താമസിക്കുന്നവർ ജാഗ്രതയോടെ മഴയെ നേരിടണം. മണ്ണിടിച്ചിൽ, വെള്ളപൊക്ക സാധ്യതാ മേഖലകളിലുള്ളവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലത്തേയ്ക്ക് മാറി താമസിയ്ക്കുകയും വേണം.