സുകുമാരൻ നായർക്ക് അറസ്റ്റ് വാറണ്ട്

At Malayalam
1 Min Read

നായർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറി സുകുമാരൻ നായർക്ക് എതിരെ എറണാകുളം അഡിഷണൽ സെഷൻസ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. എൻ എസ് എസ്, കമ്പനി നിയമങ്ങൾക്ക് വിരുദ്ധമായാണ് പ്രവർത്തിയ്ക്കുന്നത് എന്ന പരാതിയിലാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിയ്ക്കുന്നത്. എൻ എസ് എസ് ൻ്റെ ഡയറക്ടർ ബോർഡിൽ അംഗമായിരുന്ന ഡോ വിനോദ് കുമാറാണ് പരാതിക്കാരൻ.

നിരവധി തവണ നോട്ടീസയച്ചിട്ടും സുകുമാരൻ നായർ കോടതിയിൽ ഹാജരായിരുന്നില്ല. അതിനാലാണ് ഇപ്പോൾ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. നിലവിലെ ഡയറക്ടർ ബോർഡ് അംഗങ്ങൾക്കെല്ലാം കോടതി നോട്ടീസ് നൽകിയിരിക്കുകയാണ്. ജനറൽ സെക്രട്ടറിയും അംഗങ്ങളും അടുത്ത മാസം 27 ന് കോടതിയിൽ നേരിട്ട് ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

കമ്പനി രജിസ്ട്രാർക്ക് എൻ എസ് എസ് നേതൃത്വം നൽകിയ രേഖകൾക്ക് നിയമപരമായ സാധുത ഇല്ല എന്ന് പരാതിക്കാരൻ ഹർജിയിൽ ആരോപിയുന്നുണ്ട്.

Share This Article
Leave a comment