വയനാട് ഉരുൾപൊട്ടലിലെ ദുരന്തമനുഭവിയ്ക്കുന്നവരുടെ പുനരധിവാസം ഉൾപ്പെടെയുള്ള ക്ഷേമ പ്രവർത്തനങ്ങൾക്കായി വർക്കല ബ്ലോക്ക് പഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 15 ലക്ഷം രൂപ നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ: സ്മിത സുന്ദരേശൻ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ഓഫിസിലെത്തി ചെക്ക് കൈമാറി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലെനിൻ രാജ്, വിവിധ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവരും പ്രസിഡൻ്റിന് ഒപ്പമുണ്ടായിരുന്നു.