ഓർമയിലെ ഇന്ന്ഓഗസ്റ്റ് – 13പ്രൊഫ: പന്മന രാമചന്ദ്രൻ നായർ

At Malayalam
1 Min Read

കേരളത്തിലെ അറിയപ്പെടുന്ന ഭാഷാ പണ്ഡിതനും എഴുത്തുകാരനുമായിരുന്നു പന്മന രാമചന്ദ്രൻ നായർ(ജനനം:1931 ഓഗസ്റ്റ് 13, മരണം: 2018 ജൂൺ 5 ). ഭാഷാ സംബന്ധിയായും സാഹിത്യ സംബന്ധിയായുമുള്ള നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. മലയാള ഭാഷയുടെ ഉപയോഗത്തിൽ സർവ്വസാധാരണമായി സംഭവിച്ചുകൊണ്ടിരിക്കുന്ന അക്ഷരപ്പിശകുകളും, വ്യാകരണ പിശകുകളും ചൂണ്ടിക്കാണിച്ച് കൊണ്ട് ആനുകാലികങ്ങളിൽ നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്.

പന്മന രാമചന്ദ്രൻ നായർ 20 പുസ്തകങ്ങള്‍ രചിച്ചു. ഇവയില്‍ ഭാഷാസംബന്ധിയായ അഞ്ചെണ്ണവും അഞ്ചു ബാലസാഹിത്യ കൃതികളും ഉള്‍പ്പെടും. ഭാഷാപുസ്തകങ്ങള്‍ ഉടലെടുത്തത് ക്ലാസ്മുറികളിലെ വിദ്യാര്‍ത്ഥിവൃന്ദത്തോടുള്ള ഇടപഴകലുകളില്‍ നിന്നും ചുറ്റുപാടുകളുടെ നിരന്തര നിരീക്ഷണത്തില്‍ നിന്നുമാണ്. ഇവയെ സമാഹരിച്ച് നല്ല ഭാഷ എന്ന ഒറ്റക്കൃതിയായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതുപോലെ ബാലസാഹിത്യകൃതികളും സമാഹരിക്കപ്പെട്ടിട്ടുണ്ട്.

തെറ്റും ശരിയും, തെറ്റില്ലാത്ത മലയാളം, ശുദ്ധമലയാളം, തെറ്റില്ലാത്ത ഉച്ചാരണം, ഭാഷാശുദ്ധി സംശയ പരിഹാരങ്ങള്‍, നല്ല ഭാഷ (മുകളില്‍ പറഞ്ഞ അഞ്ചു പുസ്തകങ്ങളുടെ പരിഷ്‌കരിച്ച സമാഹാരം), പരിചയം (പ്രബന്ധ സമാഹാരം), നവയുഗശില്‍പി രാജരാജ വര്‍മ്മ, നളചരിതം ആട്ടക്കഥ (വ്യാഖ്യാനം), നൈഷധം (വ്യാഖ്യാനം), മലയവിലാസം (വ്യാഖ്യാനം), ആശ്ചര്യചൂഡാമണി (വിവര്‍ത്തനം), നാരായണീയം (വിവര്‍ത്തനം)
മഴവില്ല്, ഊഞ്ഞാല്‍, പൂന്തേന്‍, ദീപശിഖാകാളിദാസന്‍, അപ്പൂപ്പനും കുട്ടികളും എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment