ഓണക്കാല യാത്രാ തിരക്കിന് പരിഹാരമായി കെ എസ് ആർ ടി സി പദ്ധതി തയ്യാറാക്കി. ഓണത്തോടനുബന്ധിച്ച് ചെന്നൈ, മൈസുരു, ബംഗലുരു എന്നിവിടങ്ങളിലേയ്ക്ക് കെ എസ് ആർ ടി സി അധിക സർവീസുകൾ ഏർപ്പെടുത്തും. സെപ്റ്റംബർ 9 ന് തുടങ്ങി 23 വരെ അധിക സർവീസുകൾ നടത്താനാണ് ഇപ്പോൾ തീരുമാനിച്ചിരിയ്ക്കുന്നത്. കഴിഞ്ഞ ദിവസം ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയിരുന്നു. നിലവിൽ ഈ റൂട്ടിലുള്ള 90 സർവീസുകൾക്ക് പുറമേ 58 അധിക സർവീസുകൾ കൂടി പുതുതായി ഉണ്ടാകും.
തിരക്ക് അധികമായി അനുഭവപ്പെടുന്ന റൂട്ടുകളിൽ ആവശ്യാനുസരണം അധിക സർവീസുകൾ നടത്തും. ഇതിനനുസരിച്ച് വണ്ടികളും ജീവനക്കാരേയും ക്രമീകരിയ്ക്കും. യാത്രക്കാരുടെ തിരക്ക് അധികം അനുഭവപ്പെടാത്ത സമയങ്ങളിൽ യാത്രാനിരക്കിൽ ഇളവും വരുത്തും.