അവസരങ്ങൾ

At Malayalam
1 Min Read

ഓപ്ഷൻ സമർപ്പണം 15 വരെ; ട്രയൽ അലോട്ട്‌മെന്റ് 16ന്

   സംസ്ഥാനത്തെ സർക്കാർ /സ്വാശ്രയ കോളേജുകളിലേക്ക് 2024-25 വർഷത്തെ ബി എസ്‌ സി നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് അപേക്ഷിച്ച് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷാർഥികൾ വെബ്‌സൈറ്റിലൂടെ കോളേജ് / കോഴ്‌സ് ഓപ്ഷനുകൾ ആഗസ്റ്റ് 15 ന് 5 മണിയ്ക്കുള്ളിൽ സമർപ്പിക്കണം.

വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള കോളജ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഓപ്ഷനുകൾ സമർപ്പിക്കേണ്ടത്. പുതിയ കോളജുകൾ വരുന്ന മുറയ്ക്ക് ഓപ്ഷൻ സമർപ്പണത്തിന് അവസരം നൽകും. ഓപ്ഷനുകൾ സമർപ്പിക്കാത്തവരെ അലോട്ട്‌മെന്റിനു പരിഗണിക്കില്ല. ആഗസ്റ്റ് 15 വരെ രജിസ്റ്റർ ചെയ്ത ഓപ്ഷനുകൾ പരിഗണിച്ചുകൊണ്ടുള്ള ട്രയൽ അലോട്ട്‌മെന്റ് 16 ന് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾ 04712560363, 364 എന്നീ നമ്പറുകളിലും www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment