ആലപ്പുഴയിൽ ചോര കുഞ്ഞിനെ കൊന്നു കുഴിച്ചു മൂടിയതായി റിപ്പോർട്ട്. സംഭവത്തിൽ രണ്ട് യുവാക്കൾ പൊലിസ് പിടിയിലായതായാണ് വിവരം. ചേർത്തല പൂച്ചാക്കൽ സ്വദേശിയായ യുവതിയാണ് കുഞ്ഞിൻ്റെ മാതാവെന്ന് പറയുന്നു.
തകഴി സ്വദേശികളായ രണ്ടു യുവാക്കളാണ് കസ്റ്റഡിയിൽ ഉള്ളത്. തകഴി കുന്നുമ്മൽ എന്ന സ്ഥലത്താണ് സംഭവം നടന്നത്. പിടിയിലായ യുവാക്കളിൽ ഒരാൾ യുവതിയുടെ സുഹൃത്താണെന്നും, ഇയാളും സുഹൃത്തും ചേർന്നാണ് കുഞ്ഞിനെ കുഴിച്ചു മൂടിയതെന്നും പൊലിസ് പറയുന്നു.