രേഖകള്‍ വീണ്ടെടുക്കാന്‍ ഇന്ന് പ്രത്യേക ക്യാമ്പുകള്‍

At Malayalam
0 Min Read

പ്രകൃതി ദുരന്തം സംഭവിച്ച മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരല്‍മല, മേപ്പാടി നിവാസികളുടെ നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുക്കുന്നതിന് മേപ്പാടി സർക്കാർ ഹൈസ്‌കൂള്‍, സെന്റ് ജോസഫ് യു പി സ്‌കൂള്‍, മൗണ്ട് താബോര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ നാളെ (തിങ്കൾ) പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും.

ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശാനുസരണം ജില്ലാ ഭരണ കൂടത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകള്‍, ഐടി മിഷന്‍, അക്ഷയ എന്നിവ ഏകോപിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ദുരന്തത്തില്‍ രേഖകള്‍ നടഷ്ടപ്പെട്ടവര്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു.

Share This Article
Leave a comment