കൊച്ചിയിലെ അവസാനത്തെ പരദേശി ജൂത സ്ത്രീ ഓർമ്മയായി

At Malayalam
0 Min Read

കൊച്ചിയിലെ അവസാനത്തെ പരദേശി ജൂത സ്ത്രീയായ ക്വീനി ഹലേഗ്വ അന്തരിച്ചു. 89 വയസായിരുന്നു.

കൊച്ചിയിൽ ആദ്യമായി വൈദ്യുതി വിതരണം, ബോട്ട് സർവ്വീസ് ഇവയൊക്കെ തുടങ്ങിയ പ്രശസ്തനായ ജൂതൻ എസ് കോഡറിന്റെ (സാറ്റു കോഡർ) മകളായിരുന്നു ക്വീനി. ഇവരുടെ ഭർത്താവ് സാമുവൽ ഹലേഗ്വ നേരത്തെ മരണപ്പെട്ടിരുന്നു.

ക്വീനി ഹലേഗ്വയുടെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് മട്ടാഞ്ചേരിയിലെ ജൂത സെമിത്തേരിയിൽ നടന്നു.

Share This Article
Leave a comment