പാവം തുമ്പപ്പൂ തോരന്‍

At Malayalam
0 Min Read

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ അസ്വാഭാവികമായി യുവതി മരിച്ചത് തുമ്പപ്പൂ തോരന്‍ കഴിച്ചല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ചേര്‍ത്തല 17-ാം വാര്‍ഡ് സ്വദേശി ഇന്ദു ആണ് കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്ന പൊലീസിനോട് യുവതിയുടെ കുടുംബം ഇന്ദു കഴിഞ്ഞ ദിവസം തുമ്പപ്പൂ തോരന്‍ കഴിച്ചിരുന്നതായും അതിനെത്തുടര്‍ന്നാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്നും വെളിപ്പെടുത്തിയിരുന്നു.

ഇതിനെത്തുടര്‍ന്നാണ് യുവതിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും രാസപരിശോധനാ ഫലവും പരിശോധിക്കാന്‍ പൊലീസ് തീരുമാനിച്ചത്. എന്നാല്‍ യുവതിയുടെ മരണകാരണം തുമ്പപ്പൂ തോരന്‍ കഴിച്ചതല്ല എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത്.

Share This Article
Leave a comment