മുന്‍ മന്ത്രിയും മുസ്‌ലിംലീഗ് നേതാവുമായ കെ. കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. 70 വയസായിരുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന എക്‌സിക്യുട്ടീവ് അംഗമായ അദ്ദേഹം ,2004-ലെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു.
1992-ലെ ഉപതിരഞ്ഞെടുപ്പില്‍ താനൂരില്‍ നിന്നും 1996ലും 2001ലും തിരൂരങ്ങാടിയില്‍ നിന്നുമാണ് കുട്ടി അഹമ്മദ് കുട്ടി എം.എല്‍.എ ആയത്.